Thu. Apr 25th, 2024
കോഴിക്കോട്:

സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടർന്നാണ് ഇത്. ചൊവ്വാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു.

കൊവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ച് പ്രാർഥനാ കർമ്മങ്ങൾ നടത്തണമെന്ന് പാളയം ഇമാം അറിയിച്ചു. പ്രാർഥനയും ജാഗ്രതയും സമന്വയിപ്പിച്ചാകണം റമദാൻ നാളിലെ ചടങ്ങുകളെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം വിശുദ്ധ മാസം മഹാമാരിയുടെ തുടക്ക സമയത്തായിരുന്നു. ഇതോടെ ലോകമെമ്പാടുമുള്ള മുസ്ലീം സമുദായക്കാർ കമ്മ്യൂണിറ്റി പ്രാർത്ഥനകളും സാമൂഹിക ഒത്തുചേരലുകളും വെർച്വൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റാൻ നിർബന്ധിതരായി.

By Divya