Sat. Apr 20th, 2024
കോഴിക്കോട്:

നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം ബാലുശേരിമണ്ഡലത്തിലെ ഉണ്ണികുളം പഞ്ചായത്തിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾ അവസാഹിപ്പിക്കിനായി സർവ്വകക്ഷി യോഗം ചേർന്നു. ഉണികുളം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പുരുഷൻ കടലുണ്ടി എംഎൽ എ  അദ്ധ്യക്ഷത വഹിച്ചു. എഡിഎം എൻ പ്രേമചന്ദ്രൻ സംസാരിച്ചു. എംഎൽഎ ചെയർമാനും താമരശേരി തഹസിൽദാർ പി ചന്ദ്രൻ കൺവീനറുമായി സമാധാന കമ്മറ്റി രൂപീകരിച്ചു.

തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന എൽഡിഫ് യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. ഇതിന് പിന്നാലെ   എകരൂരിലെ കോണ്‍ഗ്രസ് മണ്ഡലം ഓഫീസിന് ഒരു സംഘം തീവച്ചു.

പിന്നീട് മുസ്ലിം ലീഗ് പ്രാദേശിക നേതാവിന്‍റെ വീടിനു നേരെയും ആക്രമണമുണ്ടായി. ബാലുശേരിയിലെ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ ബൂത്തില്‍ തടഞ്ഞതിനെച്ചൊല്ലി തുടങ്ങിയ സംഘര്‍ഷമാണ് പിന്നീട് വഷളായത്. പ്രദേശത്ത് സംഘര്‍ഷം തുടരുന്നതിനിടെയാണ് എം എല്‍ എയുടെ നേതൃത്വത്തില്‍ സർവ്വകക്ഷി യോഗം ചേർന്നത്.

By Divya