24 C
Kochi
Tuesday, December 7, 2021

Daily Archives: 7th April 2021

തിരുവനന്തപുരം:കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പോളിംഗ് അനുകൂല വിധി ഉണ്ടാകും എന്നതിന്റെ സൂചനയാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് വിവിധ പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങള്‍. കോണ്‍ഗ്രസും, സിപിഐഎമ്മും സംസ്ഥാനത്ത് തങ്ങളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാകുമെന്ന് കരുതുമ്പോള്‍ അഞ്ച് സീറ്റുകള്‍ വരെ ലഭിക്കും എന്നത് അടക്കമാണ് ബിജെപിയുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ദിവസങ്ങള്‍ ഇനിയും വൈകും എന്നതിനാല്‍ സംഘടനാപരമായ ഭിന്നതകള്‍ പുറത്ത് വരുന്നതിന് ഈ കാലയളവ് കാരണമാകരുത് എന്നതാണ്...
ചെന്നൈ:തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്ങ്. തമിഴ്‌നാട്ടില്‍ 67 ശതമാനവും പുതുച്ചേരിയില്‍ 78 ശതമാനവും പോളിങ് രേഖപ്പെടുത്തി. തമിഴ്‌നാട്ടില്‍ ഡിഎംകെ വിജയം ഉറപ്പിച്ചെന്ന് എം കെ സ്റ്റാലിന്‍ അവകാശപ്പെട്ടു.ജയലളിതയ്ക്കായി ജനം ഭരണതുടര്‍ച്ച നല്‍കുമെന്ന് അണ്ണാഡിഎംകെ ചൂണ്ടികാട്ടി. ഇതിനിടെ നടന്‍ വിജയ് പോളിങ് ബൂത്തിലേക്ക് സൈക്കിളിലെത്തിയത് രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിച്ചിരിക്കുകയാണ്. ജയലളിതയും കരുണാനിധിയും ഇല്ലാത്ത തിരഞ്ഞെടുപ്പിലും രാവിലെ മുതല്‍ ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു.മികച്ച പോളിങ്...
കണ്ണൂര്‍:കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു സിപിഐഎം പ്രവര്‍ത്തകന്‍ പിടിയില്‍. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസി ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൂത്തുപറമ്പില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശിയാണ് മരിച്ച മന്‍സൂര്‍. ആക്രമണം നടന്ന ഉടനെ മന്‍സൂറിനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.30ഓടെ മരിക്കുകയായിരുന്നു. ആക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹോദരന്‍ മുഹ്‌സിന്‍ കോഴിക്കോട് ചികിത്സയിലാണ്.ഇന്നലെ രാത്രി 8.30ഓടു കൂടിയാണ് ആക്രമണം ഉണ്ടാകുന്നത്....
കാസർകോട്:നിയമസഭ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാന വ്യാപകമായി രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നു. കണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെ കാസർകോട് പറക്കളായിയിൽ സിപിഎം ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്.ഏറ്റുമുട്ടലിൽ യുവമോർച്ച കാസർകോട് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീജിത്ത് പറക്കായിക്ക് വെട്ടേറ്റു. ഗുരുതര പരിക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ സിപിഎം പ്രവർത്തക ഓമനയ്ക്കും പരിക്കുണ്ട്.ഇവർ പരിയാരം മെഡിക്കൽ കോളേജ്...
തി​രു​വ​ന​ന്ത​പു​രം:സി​റ്റി​ങ്​ സീ​റ്റാ​യ നേ​മം നി​ല​നി​ർ​ത്തു​മെ​ന്നും മൂ​ന്നു​മു​ത​ൽ അ​ഞ്ച്​ സീ​റ്റു​ക​ളി​ൽ​വ​രെ ജ​യി​ക്കു​മെ​ന്നും ബിജെപി​യു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ, ഏ​റെ സാ​ധ്യ​ത ക​ൽ​പി​ച്ചി​രു​ന്ന പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ക്രോ​സ്​ വോ​ട്ടി​ങ്ങും ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണ​വു​മു​ണ്ടാ​യെ​ന്ന ആ​ശ​ങ്ക​യുമുണ്ട്. നേ​മ​ത്ത്​ ക​ന​ത്ത ത്രി​കോ​ണ​മ​ത്സ​രം ന​ട​ന്നെ​ങ്കി​ലും മൂ​ന്ന്​ മു​ന്ന​ണി​ക​ളും അ​വ​രു​ടേ​താ​യ വോ​ട്ട്​ പി​ടി​ക്കു​ന്ന​തി​നാ​ൽ സീ​റ്റ്​ നി​ല​നി​ർ​ത്തു​മെ​ന്നാ​ണ്​ ബിജെപി​യു​ടെ അ​വ​കാ​ശ​വാ​ദം.ഇ​വി​ടെ പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യെ​ങ്കി​ലും ത​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും​ അ​വ​ർ പ​റ​യു​ന്ന​ു. നേ​മ​ത്തി​ന്​ പു​റ​മെ മ​ഞ്ചേ​ശ്വ​രം,...
തിരുവനന്തപുരം:കേവല ഭൂരിപക്ഷത്തിലാണെങ്കിലും സംസ്ഥാനത്ത് ഭരണം നേടാനാകുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്. 75 മുതല്‍ 90 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നതാണ് മുന്നണിയുടെ പ്രാഥമിക കണക്ക് കൂട്ടല്‍. സംസ്ഥാനത്ത് യുഡിഎഫിനനുകൂലമായ നിശബ്ദ തരംഗം ശക്തമായിരുന്നുവെന്നും നേതൃത്വം വിലയിരുത്തുന്നു.തുടര്‍ഭരണമെന്ന ഇടതു മുന്നണിയുടെ സ്വപ്നം പൂവണിയില്ലെന്ന വിലയിരുത്തലില്‍ ആണ് യുഡിഎഫ് ക്യാമ്പ്. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ജനങ്ങള്‍ മുഖവിലക്ക് എടുത്തിട്ടുണ്ടെന്ന് ഉറപ്പിക്കുന്ന യുഡിഎഫ് നേതൃത്വം, സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപ്രഭാവവും യുവസാന്നിധ്യവും വിജയത്തിന്റെ മാറ്റു കൂടാന്‍ കാരണമാകുമെന്നും വിലയിരുത്തുന്നു. അവസാന...
കണ്ണൂർ:കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.
കണ്ണൂർ:തളിപ്പറമ്പ് മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ടും ബൂത്തുപിടിത്തവും നടന്നുവെന്നും ഇവിടെ റീപോളിങ് വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ഇരട്ടവോട്ടിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ നിർദേശത്തിനെതിരെ എൽഡിഎഫ് സ്ഥാനാർഥി എംവി ഗോവിന്ദൻ നടത്തിയ ആഹ്വാനം സിപിഎം പ്രവർത്തകർ ഏറ്റെടുത്തതാണു കള്ളവോട്ട് നടക്കാനിടയാക്കിയതെന്നു കെ സുധാകരൻ എംപി ആരോപിച്ചു.വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ ആ വോട്ടുകൾ ചെയ്തിരിക്കുമെന്നായിരുന്നു, കള്ളവോട്ടിനുള്ള എം വി ഗോവിന്ദന്റെ ആഹ്വാനം. റീ പോളിങ് എന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചില്ലെങ്കിൽ കോടതിയെ...
എടത്വാ:വോട്ടെടുപ്പിന് നിയോഗിച്ച പോളിങ് ഓഫീസര്‍ ബൂത്ത് ഓഫീസില്‍ നിന്ന് മുങ്ങി. റിട്ടേണിങ് ഉദ്യോഗസ്ഥയുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ പൊലീസ് വീട്ടില്‍ നിന്ന് പിടികൂടി.തലവടി 130-ാം നമ്പര്‍ ബൂത്തിലെ ഫസ്റ്റ് പോളിങ് ഓഫീസറായ ജോര്‍ജ് അലക്സാണ് മുങ്ങിയത്. പോളിങ് സാധനങ്ങള്‍ തലവടിയിലെ ബൂത്തില്‍ എത്തിക്കുന്നതുവരെ ഉദ്യോഗസ്ഥന്‍ കൂടെയുണ്ടായിരുന്നു. വൈകിട്ടോടെ ഉദ്യോഗസ്ഥനെ കാണാത്തതിനെ തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അടുത്തുണ്ടെന്ന്  മറുപടി നല്‍കി.രാത്രി വൈകിയും എത്താത്തതിനെ തുടര്‍ന്ന് സഹ...
കാസർകോട്:ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ പ്രതിഷേധത്തെ തുടർന്ന് മഞ്ചേശ്വരത്ത് അവസാന മണിക്കൂറിൽ എത്തിയവർക്കു വോട്ട് ചെയ്യാൻ അനുമതി. അവസാന മണിക്കൂറിൽ എത്തിയ ഏഴു പേർക്കാണ് വോട്ടു ചെയ്യാൻ സാധിക്കുക. 130–ാം ബൂത്തിൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു.ബൂത്തിന് മുന്നിലാണു കെ സുരേന്ദ്രനും പ്രവർത്തകരും പ്രതിഷേധിച്ചത്. വോട്ട് ചെയ്യാൻ അനുവദിക്കാതെ മടങ്ങില്ലെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്.