Thu. Dec 19th, 2024
ഗുവാഹത്തി:

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അസം എഴുത്തുകാരിയെ അറസ്റ്റ് ചെയ്ത് ഗുവാഹത്തി പൊലീസ്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ചാണ് എഴുത്തുകാരി ശിഖ ശര്‍മയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് എഴുത്തുകാരിയെ അറസ്റ്റ് ചെയ്തത്. ഉമി ദേക്ക ബറുവ, കങ്കണ ഗോസ്വാമി എന്നിവര്‍ നല്‍കിയ പരാതിയിലാണ് എഴുത്തുകാരിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

‘ശമ്പളമുള്ള പ്രൊഫഷണല്‍സ് അവരുടെ സേവനത്തിനിടയില്‍ മരിക്കുമ്പോള്‍ രക്തസാക്ഷി എന്ന് വിളിക്കേണ്ടതില്ല. അങ്ങനെ നോക്കുകയാണെങ്കില്‍, വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ വൈദ്യുതാഘാതമേറ്റ് മരിക്കുമ്പോഴും രക്തസാക്ഷികളായി മാറും. മാധ്യമങ്ങള്‍ ജനങ്ങളെ വെറുതെ സെന്റിമെന്റല്‍ ആക്കരുത്,’ ശിഖ ഫേസ്ബുക്കിലെഴുതി.

By Divya