തിരുവനന്തപുരം:
ഉദ്യോഗാർത്ഥികളെ വഞ്ചിച്ച എൽഡിഎഫ് സർക്കാറിനെതിരെ വോട്ട് ചെയ്ത് പരാജയം ഉറപ്പാക്കുമെന്ന് വിവിധ റാങ്ക് ഹോൾഡേഴ്സ് സംഘടനകൾ. പി എസ് സിയെ നോക്കുകുത്തിയാക്കി, പിൻവാതിൽനിയമനങ്ങൾ വ്യാപകമായി നടത്തുന്നതിൽ എൽഡിഎഫ് സർക്കാർ മുൻ സർക്കാറുകളെയെല്ലാം കടത്തിവെട്ടി.
കരാർ, കൺസൽട്ടൻസി നിയമനങ്ങളിലൂടെ പാർട്ടി ബന്ധുക്കെളയും ആശ്രിതെരയും സർക്കാർ സർവിസിൽ തിരുകിക്കയറ്റി, അവരെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തി മെറിറ്റ് അട്ടിമറിച്ചു. ഉദ്യോഗാർത്ഥികളുടെ സമരത്തെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും ഡിവൈഎഫ്ഐ നേതാക്കളും തങ്ങൾ ജോലിക്ക് യോഗ്യത നേടിയ യുവജനങ്ങളോടൊപ്പമല്ല എന്ന് തെളിയിക്കുകയുണ്ടായി.