Thu. Mar 28th, 2024
തിരു​വ​ന​ന്ത​പു​രം:

പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല പു​റ​ത്തു​വി​ട്ട​തി​ലും കൂ​ടു​ത​ൽ ഇ​ര​ട്ട​വോ​ട്ട്​ ത​ട്ടി​പ്പു​ണ്ടെ​ന്നും 10​ ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ കൂ​ടി സാ​ധു​ത പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും​ ഡോ ​തോ​മ​സ്​ ​ജോ​സ​ഫും സം​ഘ​വും. ഇ​ര​ട്ട വോ​ട്ടു​ക​ളു​ടെ വി​വ​രം തെ​ളി​വ്​ സ​ഹി​തം പു​റ​ത്തു​വി​ടാ​ൻ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യെ സ​ഹാ​യി​ച്ച കോ​ൺ​ഗ്ര​സ്​ ബൂ​ത്ത്​ മാ​നേ​ജ്​​മെൻറ്​ സം​വി​ധാ​ന​ത്തി​ൻറെ ത​ല​വ​നാ​ണ്​ ​ഐഐഎം മു​ൻ പ്രൊഫ​സ​ർ കൂ​ടി​യാ​യ ഡോ ​തോ​മ​സ്​ ജോ​സ​ഫ്.

​4.34 ല​ക്ഷം ഇ​ര​ട്ട വോ​ട്ട്​ ത​ട്ടി​പ്പു​ക​ളു​ടെ​ വി​വ​രം പു​റ​ത്തു​വ​ന്ന​പ്പോ​ൾ അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​തി​നു​ പ​ക​രം പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​വ​രെ​യും ​ഡേറ്റ സ്വ​കാ​ര്യ​ത​യെ​യും കു​റി​ച്ച്​ വി​മ​ർ​ശ​ന​മു​ന്ന​യി​ക്കാ​നാ​ണ്​ പ​ല​ർ​ക്കും താ​ൽ​പ​ര്യ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല്ലം ടികെഎം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ്​, ബം​ഗ​ളൂ​രു ഐഐഎം, ഹാ​ർ​വ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ന്ന​ത പ​ഠ​നം ന​ട​ത്തി​യ തോ​മ​സ്​ ജോ​സ​ഫ്​ അ​റി​യ​പ്പെ​ടു​ന്ന സ്​​ട്രാ​റ്റ​ജി മാ​നേ​ജ്​​മെൻറ്​ വി​ദ​ഗ്​​ധ​ൻ കൂ​ടി​യാ​ണ്.

By Divya