Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ ലൗ ജിഹാദ് പ്രസ്താവന തിരുത്തി ജോസ് കെ മാണി. ഇടതുപക്ഷ നിലപാടിനൊപ്പമാണ് താനും പാര്‍ട്ടിയുമെന്ന് ജോസ് മാധ്യമങ്ങളോടു വിശദീകരിച്ചു. ലൗ ജിഹാദ് നിലവിലുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല.

സിപിഎം, സിപിഐ നേതാക്കള്‍ പ്രസ്താവന തള്ളിയതിന് പിന്നാലെയായിരുന്നു നിലപാട് മാറ്റം. ജോസ് കെ മാണിയുടെ പരാമര്‍ശത്തെപ്പറ്റി അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയപ്പോള്‍ ജോസ് കെ മാണിയെ പിന്‍തുണച്ച് ബിജെപിയും കെസിബിസിയും രംഗത്തെത്തി.  ജോസ് കെ മാണിയുടെ പ്രതികരണം ജാതീയത വളർത്തുന്നതിന്റെ ഭാഗമാണെന്ന് യുഡിഎഫ് വിമര്‍ശിച്ചു.

By Divya