Fri. Mar 29th, 2024
ന്യൂഡൽഹി:

സിബിഐക്കു മുഴുവൻ സമയ ഡയറക്ടറെ നിയമിക്കാത്തതു ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനു സുപ്രീം കോടതി നോട്ടിസ്. ‘കോമൺ കോസ്’ എന്ന സംഘടനയുടെ ഹർജിയിലാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിൻ്റെ നടപടി. സിബിഐ ഡയറക്ടറായിരുന്ന ആർകെ ശുക്ല കഴിഞ്ഞ മാസം 2നു കാലാവധി പൂർത്തിയാക്കി.

തുടർന്ന്, ആക്ടിങ് ഡയറക്ടറായി പ്രവീൺ സിൻഹയെ നിയമിച്ചു. സിൻഹ അഡിഷനൽ ഡയറക്ടറായിരിക്കെയാണു ചുമതല നൽകിയത്. നിയമമനുസരിച്ച്, പ്രധാനമന്ത്രിയും ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയുടെ ലോക്സഭാ നേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന സമിതിയാണ് ഡയറക്ടറുടെ പേര് ശുപാർശ ചെയ്യേണ്ടത്.

ഈ വ്യവസ്ഥ പാലിക്കാത്തതു ഭരണഘടനാ വിരുദ്ധ നടപടിയാണെന്നു ഹർജിക്കാർക്കുവേണ്ടി പ്രശാന്ത് ഭൂഷൺ വാദിച്ചു. കേസ് 2 ആഴ്ചയ്ക്കു ശേഷം പരിഗണിക്കാൻ മാറ്റി

By Divya