Fri. Apr 19th, 2024
അ​ഹമ്മദാ​ബാ​ദ്​:

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​‍ൻറെ 75ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്കം കു​റി​ക്കാ​ൻ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക്​ ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഡോ ​ബിആ​ർ അം​ബേ​ദ്​​ക​റെ അ​വ​ഹേ​ളി​ക്കു​ന്ന നി​ല​പാ​ടി​നെ​തി​രെ തു​റ​ന്ന ക​ത്തു​മാ​യി ദ​ലി​ത്​ നേ​താ​ക്ക​ൾ. 130ാം ജ​ൻ​മ​വാ​ർ​ഷി​ക​ത്തി​ന്​ മു​ന്നോ​ടി​യാ​യി അം​ബേ​ദ്​​ക​റെ ദേ​ശീ​യ നേ​താ​വാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ അം​ബേ​ദ്​​ക​ർ സം​ഘ​ർ​ഷ്​ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​മ്പ​യി​ൻ ന​ട​ത്തി​യെ​ങ്കി​ലും നി​ഷേ​ധാ​ത്​​മ​ക​മാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ദീ​ന​ദ​യാ​ൽ ഉ​പാ​ധ്യാ​യ,ശ്യാ​മ പ്ര​സാ​ദ്​ മു​ഖ​ർ​ജി തു​ട​ങ്ങി​യ​വ​ർ​ക്ക്​ പോ​ലും ദേ​ശീ​യ നേ​താ​വ്​ എ​ന്ന പ​രി​ഗ​ണ​ന ന​ൽ​ക​വെ രാ​ജ്യ​ത്തെ ആ​ദ്യ നീ​തി​ന്യാ​യ മ​ന്ത്രി​യും ദ​ലി​ത്​ സ​മൂ​ഹ​ത്തി​‍ൻറെ വി​മോ​ച​ക​നു​മാ​യ അം​ബേ​ദ്​​ക​റി​ന്​ അ​ത്​ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​‍ൻറെ കാ​ര​ണം മോ​ദി വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്ന്​ സ​മി​തി ക​ൺ​വീ​ന​ൻ കി​രി​ത്​ റാ​ത്തോ​ഡ്​ പ​റ​ഞ്ഞു.

സ്​​കൂ​ളു​ക​ളി​ൽ അം​ബേ​ദ്​​ക​ർ പ്ര​തി​മ​ക​ളും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ചി​ത്ര​വും സ്​​ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഗു​ജ​റാ​ത്ത്​ ത​ള്ളി​യി​രു​ന്നു.

By Divya