Fri. Apr 19th, 2024
തിരുവനന്തപുരം:

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ഡൽഹിയിൽ ചേരും. എംപിമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് സാധ്യത പട്ടികയ്ക്ക് അന്തിമ രൂപം നൽകും. പട്ടികയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരും.

പരാതികൾ ഇല്ലാതെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനാണ് ഹൈക്കമാൻഡ് ശ്രമം. എംപി മാരുടെ നിർദേശങ്ങൾ കേട്ട സ്ക്രീനിംഗ് കമ്മിറ്റി യോഗം സാമുദായിക പരിഗണനകളും കണക്കിലെടുത്ത് അന്തിമ പട്ടിക നാളെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക്  കൈമാറും.

വിജയ സാധ്യത മാത്രം കണക്കിലെടുത്ത്  മുന്നോട്ട് പോകണമെന്നാണ് ഇന്നലെ എംപി മാർ സ്ക്രീനിംഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. 5 തവണ മൽസരിച്ചവരെ ഒഴിവാക്കണമെന്നു നിലപാട് ടി എൻ പ്രതാപൻ എം പി സ്വീകരിച്ചു. പട്ടിക രണ്ട് പേരിലേക്ക് ഇന്ന് ചുരുക്കിയേക്കും.

അതേസമയം യൂത്ത് കോൺഗ്രസ്‌ ഉയർത്തിയ ആശങ്കയും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. സ്ക്രീനിംഗ് കമ്മിറ്റി സമർപ്പിക്കുന്ന പട്ടികയിൽ രാഹുൽ ഗാന്ധിയുടെ നിലപാടും നിർണായകമാകും. യുവാക്കൾക്കും വനിതകൾക്കും മതിയായ പരിഗണന നൽകണമെന്ന് രാഹുൽ ഗാന്ധി നേതാക്കളോട് നിർദേശം നൽകിയിട്ടുണ്ട്.

By Divya