Wed. Apr 24th, 2024
സൗദി:

ഇനി മുതൽ മാർച്ച് രണ്ട്, ആരോഗ്യ രക്ത സാക്ഷി ദിനമായി ആചരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആദ്യ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍റെ തീരുമാനം. 186 ആരോഗ്യ പ്രവർത്തകരുൾപ്പെടെ, 6500ലധികം പേരാണ് സൗദിയിൽ ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ വർഷം മാർച്ച് രണ്ടിനായിരുന്നു സൗദിയിൽ ആദ്യമായി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത്.

ഇറാനിൽ നിന്നും ബഹറൈൻ വഴി സൗദിയിലെത്തിയ സ്വദേശി പൗരനിലാണ് ആദ്യ കൊവിഡ് റിപ്പോർട്ട് ചെയ്തത്. ആ സമയത്ത് ഇറാനിൽ അനിയന്ത്രിതമായ തോതിൽ കൊവിഡ് വ്യാപനം നടന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നിട്ടും, ഇറാൻ സന്ദർശിച്ച വിവരം ഇദ്ദേഹം മറച്ചു വെച്ചു. അതിന് ശേഷം ഇന്ന് വരെ 37800 പേരിലേക്ക് രോഗം വ്യാപിച്ചു.

ഇതിൽ 36900 പേർക്ക് ഭേദമായെങ്കിലും, 6500 ലധികം പേർ മരണത്തിന് കീഴടങ്ങി. മരിച്ചവരിൽ സ്വദേശികളും വിദേശികളുമായി 186 ആരോഗ്യ പ്രവർത്തകരുമുണ്ടായിരുന്നു.

By Divya