Fri. Mar 29th, 2024
ദു​ബൈ:

ദു​ബൈ​യി​ൽ വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ൾ കു​റ​ഞ്ഞ​താ​യി റിപ്പോർട്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം നാ​ലാം പാ​ദ​ത്തി​ൽ 62 ശ​ത​മാ​നം കു​റ​വാ​ണ് രേഖപ്പെടുത്തിയത്. ദു​ബൈ പൊ​ലീ​സ്​ ട്രാ​ഫി​ക്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ യോ​ഗ​ത്തി​ൽ അസി​സ്​​റ്റ​ൻ​റ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മു​ഹ​മ്മ​ദ്​ സെ​യ്​​ഫ്​ അ​ൽ സഫീനാ​ണ്​ റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ച​ത്.

ല​ക്ഷം പേ​രി​ൽ 1.8 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ റോ​ഡ​പ​ക​ട​ത്തി​ൽമരണപ്പെട്ടത്.2.7 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ക്കാ​നാ​യി​രു​ന്നു പൊ​ലീ​സ്​ ല​ക്ഷ്യം.വി​വി​ധ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളി​ലൂ​ടെ 1,47,561 പേ​രെ​യാ​ണ്​ ദു​ബൈ പൊ​ലീ​സ്​ ബ​ന്ധ​പ്പെ​ട്ട​ത്. ഇ​തി​നി​ടെ നി​ര​വ​ധി കാമ്പയിനുകൾ നടത്തി.​

ട്രാഫിക് സു​ര​ക്ഷ​യെ കു​റി​ച്ച്​ ദു​ബൈ പൊലീസ് ട്രാ​ഫി​ക്​ ട്രെ​യിനി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ വ​ഴി 1069 പേ​ർ​ക്ക്​ പ​രി​ശീ​ല​നം നൽകാനും കഴിഞ്ഞു.

By Divya