Mon. Dec 23rd, 2024
President's rule in Puducherry till election

 

പുതുച്ചേരി:

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനം. മുഖ്യമന്ത്രി നാരായണസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെവീണതിന് പിന്നാലെയാണ് പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷം താത്പര്യം അറിയിക്കാതിരുന്നതോടെയാണ് പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയത്.

ഏപ്രില്‍-മേയ് മാസത്തിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം തുടര്‍ന്നേക്കും. തിങ്കളാഴ്ചയാണ് നാരായണസ്വാമി സർക്കാറിന് സഭയിൽ ഭൂരിപക്ഷം നഷ്ടമായത്. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരടക്കം ഭരണകക്ഷിയില്‍ നിന്ന് ആറ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് ഭൂരിപക്ഷം നഷ്ടമായ നാരായണസാമി സര്‍ക്കാര്‍ രാജിവെച്ചത്. 

https://www.youtube.com/watch?v=kxP_S1ty9ZM

By Athira Sreekumar

Digital Journalist at Woke Malayalam