Fri. Mar 29th, 2024
Bombay HC grants transit pre-arrest bail to activist Nikita Jacob in ‘toolkit’ case

 

മുംബൈ:

ടൂൾകിറ്റ്​ കേസിൽ അഭിഭാഷകയും ആക്​ടിവിസ്റ്റുമായ നികിത ജേക്കബിന്‍റെ അറസ്റ്റ് മുംബൈ ഹൈക്കോടതി തടഞ്ഞു. മൂന്നാഴ്ചത്തേക്കാണ് കോടതി ഇടക്കാല സംരക്ഷണം നൽകിയത്. അതിനിടയില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡല്‍ഹി കോടതിയെ സമീപിക്കാം. 25,000 രൂപ കെട്ടിവെക്കണം. നികിത ജേക്കബിന് മതപരമായോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ, ഉദ്ദേശങ്ങളോ ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ടൂള്‍ കിറ്റില്‍ കര്‍ഷകസമരത്തെ പിന്തുണയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതോ ചെങ്കോട്ട ആക്രമണവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഇല്ലെന്നും നികിതയുടെ അഭിഭാഷകന്‍ മിഹിര്‍ ദേശായ് ബോംബെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള യാതൊന്നും ടൂള്‍ കിറ്റിലില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

https://www.youtube.com/watch?v=lclttvZaDhA

By Athira Sreekumar

Digital Journalist at Woke Malayalam