Wed. Apr 24th, 2024
മ്യാൻമർ:

മ്യാന്‍മറിലെ പട്ടാള അട്ടിമറിയിൽ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്ത് പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ വിദ്യാർത്ഥികളെയടക്കം പട്ടാളം അറസ്റ്റ് ചെയ്തു. ആയിരത്തോളം പ്രതിഷേധക്കാർക്ക് നേരെ സൈന്യം റബർ ബുള്ളറ്റുകൾ പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്.

തടവിലാക്കിയ ഹൈസ്കൂൾ വിദ്യാർത്ഥികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. പട്ടാളഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരത്തിൽ എൻജിനീയർമാരും ഡോക്ടർമാരും അടക്കമുളളവർ രംഗത്തുണ്ട്.

സർക്കാർ ജീവനക്കാർ പണിമുടക്കിലാണ്. രാജ്യത്തു പലയിടത്തും ഇന്റർനെറ്റ് ബന്ധം വിഛേദിക്കുകയും പട്ടാളത്തിന്റെ സാന്നിധ്യം കൂട്ടുകയും ചെയ്തതിനാൽ പ്രകടനങ്ങളിൽ ജനസാന്നിധ്യം കുറഞ്ഞിട്ടുണ്ട്.അതിനിടെ പ്രതിഷേധക്കാർക്കെതിരെ അക്രമം പാടില്ലെന്ന് യൂറോപ്യൻ രാജ്യങ്ങളും യുഎസും മ്യാൻമറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

By Divya