Mon. Dec 23rd, 2024
കൊൽക്കത്ത:

ബംഗാളിനെ ബംഗ്ലാദേശ്​ ആക്കാനാണ്​ തൃണമൂൽ കോൺഗ്രസിന്‍റെ ശ്രമമെന്ന് തൃണമൂൽ വിട്ട്​ ബിജെപിയിലെത്തിയ സു​വേന്ദു അധികാരി. ജയ്​ ബംഗ്ലാ മുദ്രാവാക്യം ഉയർത്താനാണ്​ തൃണമൂൽ ശ്രമം. എന്നാൽ നമ്മുടെ മു​ദ്രാവാക്യം ‘ഭാരത്​ മാത കി ജയ്’​ യും ‘ജയ്​ ശ്രീ റാം’ ഉം ആണെന്നും​ അദ്ദേഹം പറഞ്ഞു.

സിലിഗുരിയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു സുവേന്ദു അധികാരി.നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ബംഗാളിൽ അധികാരത്തിലെത്തുമെന്ന്​ പറഞ്ഞ അദ്ദേഹം തൃണമൂൽ പ്രവർത്തകർ എന്തുചെയ്യുമെന്നതിൽ കാര്യമില്ല, ജനങ്ങൾ ഡബിൾ എൻജിൻ സർക്കാറിനാകും വോട്ട്​ ചെയ്യുകയെന്നും കൂട്ടിച്ചേർത്തു.

ബംഗാളിൽ ജനത കാർഡിനും മമത കാർഡിനുമാണ്​ പ്രധാന്യമെന്നും രാം കാർഡിന്​ സ്​​ഥാന​മില്ലെന്നുമായിരുന്നു തൃണമൂൽ കോൺഗ്രസിന്‍റെ പ്രതികരണം​. തൃണമൂൽ സർക്കാർ ആവിഷ്​കരിച്ച ക്ഷേമ പദ്ധതികളുടെ മുമ്പിൽ ബിജെപിക്ക്​ മുഖം നഷ്​​ടമായെന്നും തൃണമൂൽ സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പറഞ്ഞു.

By Divya