കുവൈത്ത് സിറ്റി:
കുവൈത്തിൽ അടുത്ത ബാച്ച് ഫൈസർ, ബയോൺടെക് വാക്സിൻ അടുത്തയാഴ്ച എത്തും. ഫൈസർ കമ്പനി ഉല്പാദനം താൽക്കാലികമായി നിർത്തിവെച്ചത് കുവൈത്തിലെ കുത്തിവെപ്പ് ദൗത്യം മന്ദഗതിയിലാക്കിയിരുന്നു. ഇപ്പോൾ അവർ ഉല്പാദനം പുനരാരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി ഇറക്കുമതി ചെയ്ത കൊവിഡ് വാക്സിൻ ഫൈസർ, ബയോൺടെക് ആണ്.
ഫൈസർ വാക്സിൻ മറ്റു വാക്സിനുകൾക്ക് സമാനമായി ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാവുമെന്നും അത് അപകടകരമല്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നുവെങ്കിലും ഇതുവരെ കുവൈത്തിൽ ആർക്കും വാക്സിൻ പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ല. 10 ലക്ഷം ഡോസ് ഫൈസർ, 17 ലക്ഷം ഡോസ് മോഡേണ, 30 ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനിക്ക എന്നീ വാക്സിനുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്യാൻ ധാരണയായിട്ടുള്ളത്