Sat. Jun 28th, 2025
പാലക്കാട്‌:

വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ സമരസമിതി. സമരം അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. അതേസമയം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ഗോമതി രാത്രി ആശുപത്രിയിൽ നിന്ന് നിർബന്ധിത ഡിസ്ചാർജ് വാങ്ങി സമരപന്തലിലെത്തി നിരാഹാരം തുടരുകയാണ്.

നിരാഹാരമിരുന്ന ഗോമതിയെ ആശുപത്രിയിലേക്ക് ബലംപ്രയോഗിച്ച് മാറ്റിയതിൽ സമരസമിതിയുടെ പ്രതിഷേധം ശക്തമായി. സമരം അട്ടിമറിക്കാൻ ബോധപൂർവ്വം പൊലീസ് ശ്രമിക്കുന്നെന്നാണ് ആരോപണം. ആശുപത്രിയിലും സമരം തുടർന്ന ഗോമതി പിന്നീട് നിർബന്ധിത ഡിസ്ചാർജ് വാങ്ങി സമരപന്തലിൽ തിരിച്ചെത്തി.

By Divya