Mon. Dec 23rd, 2024
മും​ബൈ:

എൽഗാർ പരിഷദ്​ കേസ്​ കെട്ടിച്ചമച്ചതാണെന്നും വൈറസ്​ ആക്രമണത്തിലൂടെ വ്യാജ തെളിവുകൾ ലാപ്ടോപുകളിൽ സ്ഥാപിച്ചതാണെന്നും ആരോപിച്ച്​ കേസിൽ ജയിലിൽ കഴിയുന്ന മലയാളി ആക്​ടിവിസ്​റ്റ്​ റോണ വിൽസൺ ബോംബെ ഹൈക്കോടതിയിൽ. കേസ്​ റദ്ദാക്കണമെന്നും ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച
ജഡ്ജിയുടെ നേതൃത്വത്തിൽ ഫോറൻസിക്​ വിദഗ്ദ്ധർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും സർക്കാർ മാനനഷ്​ടം നൽകണമെന്നും ആവശ്യപ്പെട്ടാണ്​ റോണ വിൽസൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്​.

By Divya