25 C
Kochi
Thursday, September 16, 2021

Daily Archives: 11th February 2021

കൊച്ചി:കാലടി സർവ്വകലാശാലയിലെ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസർ തസ്തിക നിയമനവും വിവാദത്തിൽ. മുസ്ലിം സംവരണം അട്ടിമറിച്ച് ലീവ് വേക്കൻസിയിൽ ജോലി ചെയ്തിരുന്ന അധ്യാപികയെ സ്ഥിരപ്പെടുത്തിയെന്നാണ് പരാതി. ഉദ്യോഗാർത്ഥി നൽകിയ ഹർജിയിൽ സർവ്വകലാശാലയുടെ നടപടി ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു.മുസ്ലിം സംവരണ വിഭാഗത്തിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിനിത കണിച്ചേരിയുടെ നിയമനം വിവാദമായതിന് പിന്നാലെയാണ് മറ്റൊരു മുസ്ലിം സംവരണ നിയമനവും നിയമ കുരുക്കിലാകുന്നത്. 2012 മുതൽ ഫിലോസഫി ഡിപ്പാർട്ട്മെന്‍റിൽ ലീവ്...
കൊച്ചി:യാക്കോബായ-ഓർത്തഡോക്സ് തർക്കം പരിഹരിക്കാൻ സർക്കാർ സമർപ്പിച്ച കരട് ബില്ലിനെതിരെ ഓർത്തഡോക്സ് സഭ  രം​ഗത്ത്. ഈ നീക്കം ഇന്ത്യന്‍ ഭരണഘടനയോടും ജുഡീഷ്യറിയോടുമുളള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭ പ്രസ്താവനയിൽ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ അന്തസത്തക്ക് വിരുദ്ധമായി മലങ്കര സഭയെ ഭിന്നിപ്പിച്ച് നിർത്താനുള്ള ശ്രമം രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രമുള്ളതാണ്.വിശ്വാസികളെ ഭിന്നിപ്പിച്ച് മുതലെടുപ്പ്  നടത്താനുളള ശ്രമങ്ങളെ സഭ നിയമപരമായും ജനാധിപത്യപരമായും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും പ്രതിരോധിക്കും. സുപ്രീം കോടതി വിധിക്ക് എതിരെ നിയമ...
ന്യൂദല്‍ഹി:രാജ്യത്തെ സ്വയം പര്യാപ്തമാക്കിയത് കര്‍ഷകരാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സഹാറന്‍പൂരിലെ കര്‍ഷകരുടെ പഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.കര്‍ഷകരാണ് നമ്മുടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നത്. എന്നാല്‍ ഈ നിയമങ്ങളുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നതും അവര്‍ തന്നെയാണ് എന്നതാണ് കഷ്ടം.കേന്ദ്രത്തിന് കര്‍ഷകരെ മനസിലാക്കാനാകുന്നില്ല. അവര്‍ക്കെന്താണ് വേണ്ടതെന്നും മനസിലാക്കുന്നില്ല പ്രിയങ്കാ ഗാന്ധി പറഞ്ഞു.കേന്ദ്രം കര്‍ഷകരെ ദേശദ്രോഹികളായി മുദ്രകുത്തുന്നു. എന്നാല്‍ അവരാണ് യഥാര്‍ത്ഥ ദേശവിരുദ്ധരെന്നും പ്രിയങ്ക പറഞ്ഞു. അവര്‍ കര്‍ഷകരെ പ്രക്ഷോഭകാരികള്‍ എന്നും തീവ്രവാദികള്‍ എന്നും...
റിയാദ്:സൗദിയിലെ അബ്ഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. നിർത്തിയിട്ടിരുന്ന യാത്രാവിമാനത്തിന് തീപിടിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി. പരുക്കുകളോ മറ്റു അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. യെമൻ അതിർത്തിയിൽനിന്നും 120 കിലോമീറ്റർ അകലെയുള്ള അബ്ഹ വിമാനത്താവളത്തിനുനേരേ ഉച്ചയോടെയാണ് ആക്രമണമുണ്ടായത്.ഇറാൻ പിന്തുണയോടെ ഹൂതി വിമതർ അയച്ച രണ്ടു സായുധഡ്രോണുകൾ ലക്ഷ്യത്തിലെത്തും മുൻപ് തകർത്തതായും സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കി. ആക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. സൗദിയിലെ ജനവാസകേന്ദ്രങ്ങൾക്കു...
തിരുവനന്തപുരം:നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലടക്കം നടക്കുന്ന സമരങ്ങളോട് അസഹിഷ്ണുതാ നിലപാട് സ്വീകരിക്കുന്നതിനെ വിമർശിച്ച് സിപിഐ. മന്ത്രി തോമസ് ഐസക്കിന്റെയും ജയരാജന്റെയും പ്രതികരണം അനാവശ്യമായിരുന്നുവെന്നാണ് സിപിഐ വിമർശനം. നിയമവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവരോട് അസഹിഷ്ണുത നിലപാട് വേണ്ടെന്നും ഉദ്യോഗാർത്ഥികളുടെ സമരങ്ങളെ മന്ത്രിയടക്കം വിമർശിച്ചത് തെറ്റാണെന്നുമാണ് സിപിഐ നിലപാട്.യുവാക്കൾ സർക്കാരിന് എതിരാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനമുയർന്നു.
കാൻബെറാ:ഓസ്ട്രേലിയൻ തീരത്ത് സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ പസഫിക് സമുദ്രത്തിൽ വൻ ഭൂചലമുണ്ടായതിനെത്തുടർന്നാണ് മുന്നറിയിപ്പ്.ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഫിജി തീരത്താണ് മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സുനാമി ഉറപ്പാണെന്ന് ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ന്യൂദല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാക്കാന്‍ കര്‍ഷകര്‍. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി നാല് മണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു.ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാല് വരെയാണ് ട്രെയിന്‍ തടയല്‍ സമരം. നേരത്തെ 40 ലക്ഷം ട്രാക്ടറുകളുടെ റാലി സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു.ഒക്ടോബര്‍ രണ്ട് വരെ കര്‍ഷകസമരം തുടരും. അതിനര്‍ത്ഥം അതിന് ശേഷം സമരം പിന്‍വലിക്കുമെന്നല്ല. പിന്നീട് ഷിഫ്റ്റ്...
തിരുവനന്തപുരം:പിഎസ്സി വഴിയുള്ള നിയമനങ്ങൾ സുതാര്യമായി നടത്താൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിലവിലുള്ള രീതി അനുസരിച്ച് സാധാരണ വരുന്ന ഒഴിവിന്‍റെ അഞ്ചിരട്ടി കണക്കാക്കിയാണ് പിഎസ് സി ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതു വഴി ലിസ്റ്റിലുള്ള എൺപത് ശതമാനം പേര്‍ക്കും നിയമനം കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.ഒഴിവുകൾ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക എന്ന് മാത്രമാണ് ഇക്കാര്യത്തിൽ സര്‍ക്കാരിന് ചെയ്യാനുള്ളത്. പിഎസ് സിക്ക് ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന...