തിരുവനന്തപുരം:
നാല് ദിവസം കൊണ്ട് 1.2 കോടിക്കുമേല്‍ കാഴ്ചകളാണ് ‘ദൃശ്യം 2’ന്റെ ട്രെയ്ലറിനു ലഭിച്ചത്. ഒരു മലയാളചിത്രം
എന്നതിനപ്പുറം ചിത്രത്തിന് ഇന്ത്യ മുഴുവനുമുള്ള കാത്തിരിപ്പിനെക്കുറിച്ച് അടിവരയിടുന്നതാണ് ഈ പ്രേക്ഷക പ്രതികരണം. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും സിംഹള, ചൈനീസ് ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ട ചിത്രമായിരുന്നു ‘ദൃശ്യം’. എന്നാ റീമേക്കിനായുള്ള അന്വേഷണങ്ങള്‍ വല്ലതും വന്നിരുന്നോ? അത്തരത്തിലൊന്ന് വന്നുവെന്നാണ് സംവിധായകന് ജിത്തു ജോസഫ് പറയുന്നത്.
ഒരു ഹോളിവുഡ് റീമേക്കിന്റെ സാധ്യതകളെക്കുറിച്ച് ഒരാള്‍ അന്വേഷിച്ചിരുന്നുവെന്നും ആവശ്യപ്പെട്ടതനുസരിച്ച് ‘ദൃശ്യ’ത്തിന്റെ ഇംഗ്ലീഷിലുള്ള തിരക്കഥ അയച്ചുകൊടുത്തെന്നും ജിത്തു പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് ജിത്തുവിന്റെ പ്രതികരണം.സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഹോളിവുഡില്‍ ആലോചിക്കുന്നതെന്നും ഹിലാരി സ്വാങ്കിനെയാണ് ആ വേഷത്തിലേക്ക് അണിയറക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ജിത്തു പറയുന്നു.
അമേരിക്കന്‍ നടിയും നിര്‍മ്മാതാവുമായ ഹിലാരി സ്വാങ്കിന് ഓസ്കര് പുരസ്കാരം രണ്ടുതവണ ലഭിച്ചിട്ടുണ്ട്.
ക്യാമ്പ് വൈല്‍ഡര്‍, ബോയ്സ് ഡോണ്ട് ക്രൈ, മില്യണ്‍ ഡോളര്‍ ബേബി, ദി ഗിഫ്റ്റ്, ഇന്‍സോമ്നിയ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.