Fri. Apr 19th, 2024

ചമോലി:

ഉത്തരാഖണ്ഡിലെ ചമോലിയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണു.  ഋഷികേശിനും ഹരിദ്വാറിനും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൗലി ഗംഗയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകായണ്. അളകനന്ദ നദിയിലെ അണക്കെട്ട് പൂര്‍ണമായും തകര്‍ന്നു.  മേഖലയില്‍ മിന്നല്‍ പ്രളയത്തിന് മുന്നറിയിപ്പ് നല്‍കി.

അളകനന്ദ നദി തീരത്ത് താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാന്‍ നര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലും ഗംഗയുടെ തീരത്ത് ജാഗ്രനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഋഷികേശ്, ശ്രീനഗര്‍ അണക്കെട്ടുകള്‍ തുറന്നു. ഋഷി ഗംഗ ജല വൈദ്യുതി പദ്ധതി ഭാഗികമായി തകർന്നു.

നിരവധി ആളുകളാണ് ചമോലിയില്‍ കുടുങ്ങികിടക്കുന്നത്.  150 ഓളം തൊഴിലാളികളെ കാണാനില്ലയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത ഒരു മണിക്കൂര്‍ നിര്‍ണായകമാണ്.

ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി. രണ്ട് ഐടിബിടി സംഘങ്ങളും രക്ഷാ പ്രവര്‍ത്തനത്തിനെത്തി. അടിയന്തിര യോഗം വിളിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

സര്‍ക്കാര്‍ ഒരു ഡിസാസ്റ്റര്‍ ഓപ്പറേഷന്‍ സെന്‍റര്‍ തുറന്നിട്ടുണ്ട്. എന്തെങ്കിലും സംശയമുള്ളവര്‍ , ആരെങ്കിലും എാതെങ്കിലും സംസ്ഥാനത്ത് നിന്ന് ഈ പ്രദേശത്ത് വന്നിട്ടുണ്ടെങ്കില്‍  1070 എന്ന നമ്പറിലും 9557444486 എന്ന നമ്പറിലും ബന്ധപ്പെടാം.

https://www.facebook.com/wokemalayalam/videos/5080248042016310

By Binsha Das

Digital Journalist at Woke Malayalam