കുവൈത്ത് സിറ്റി:
കുവൈത്തിലേക്ക് വ്യാജ പിസിആർ സർട്ടിഫിക്കറ്റുമായി വരുന്നവരെ അതേ വിമാനത്തിൽ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാരെ കൊണ്ടുവന്ന വിമാന കമ്പനിയിൽനിന്ന് ഒരാൾക്ക് 500 ദീനാർ വീതം പിഴ ഇൗടാക്കുമെന്നും മുന്നറിയിപ്പുണ്ട്.സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിവിധ രാജ്യങ്ങളിലെ കുവൈത്ത് സർക്കാർ അംഗീകൃത ലാബുകളിൽനിന്ന് പി സി ആർ പരിശോധന നടത്തി നെഗറ്റിവ് ആണെന്ന് ഉറപ്പാക്കുന്നവരെ മാത്രമാണ് കുവൈത്തിലേക്ക് വരാൻ അനുവദിക്കുന്നത്. യാത്രക്ക് 72 മണിക്കൂറിന് മുമ്പുള്ള സമയ പരിധിയിൽ പരിശോധന നടത്തേണ്ടതുണ്ട്.വിദേശത്തെ പിസിആർ പരിശോധനയിൽ നെഗറ്റിവ് ആയി കുവൈത്തിലേക്ക് വരുന്നവരെ കുവൈത്തിലെത്തി പരിശോധിക്കുേമ്പാൾ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് അധികൃതരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.