Sat. Apr 20th, 2024
ജിദ്ദ:

കൊവിഡ്​ വ്യാപനം തടയാനുള്ള ആരോഗ്യ മുൻകരുതൽ നടപടികൾ ലംഘിക്കുന്ന സൂഖുകൾ, റസ്റ്റോറൻറുകൾ, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മറ്റ്​ സ്​ഥാപനങ്ങൾ എന്നിവ ഉടനെ അടച്ചുപൂട്ടാൻ
ഉത്തരവ്​.കൊവിഡ്​ വ്യാപനം തടയുന്നതിനും പൊതുജനാ​രോഗ്യം സംരക്ഷിക്കുന്നതിനുമായി മുനിസിപ്പൽ ഗ്രാമ ഭവന മന്ത്രി മാജിദ്​ അൽഹുഖൈലാണ് രാജ്യത്തെ എല്ലാ മേഖലകളിലേയും​ മുനിസിപ്പാലിറ്റിക്കും ബലദിയ
ഓഫീസുകൾക്കും ഇത്​ സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്​.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്താനും മുൻകരുതൽ നടപടികളുടെ പരിശോധന കർശനമാക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്​. കഴിഞ്ഞയാഴ്​ച സൗദിയിൽ കൊവിഡ്​ ബാധിതരുടെ എണ്ണത്തിലുണ്ടായ വർധവിനെ തുടർന്നാണ്​ ആരോഗ്യ മുൻകരുതൽ നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ​ കർശനമാക്കിയിരിക്കുന്നത്​.

By Divya