Thu. Apr 25th, 2024

നടന്‍ സന്തോഷ് കീഴാറ്റൂര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘അവനോവിലോന’യ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടത്. ഷെറി, ടിദീപേഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂരാണ് പ്രധാന വേഷത്തിലെത്തുന്നത്.

കണ്ണൂരും പരിസരങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഇരുപതോളം ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഭാഗമാകുന്നുണ്ട്. കാസര്‍കോട് സ്വദേശിനി വര്‍ഷ ജിത്തു നീലേശ്വരമാണ് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍. ടാന്‍സ്‌ജെന്‍ഡര്‍മാരായ റിയ ഇഷ കോസ്റ്റ്യൂംസും മണിക്കുട്ടി മേക്കപ്പും നിര്‍വഹിക്കുന്നു. രവീണ, ലാവണ്യ, കാര്‍ത്തിക, വാണി, ലിജ ലൈജു, കൃഷ്‌ണേന്ദു, സിതാര, സിനി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

By Divya