Sat. Apr 20th, 2024
ദുബൈ:

യുഎഇയെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ പ്രസ്​താവന നടത്തിയതിൽ ഇസ്രായേ​ൽ ഖേദം പ്രകടിപ്പിച്ചു. യുഎഇ കൊവിഡ്​ പരത്തുന്നുവെന്ന രീതിയിൽ ഇസ്രായേൽ ആരോഗ്യമ​ന്ത്രാലയ​ത്തിലെ പൊതുജനാരോഗ്യ വിഭാഗം തലവൻ ഷാരോൺ അൽറോ പ്രെയ്​സ്​ നടത്തിയ പ്രസ്​താവന വിവാദമായതോടെയാണ്​ പ്രധാനമന്ത്രിയുടെ ഓഫിസ്​ ഖേദം പ്രകടിപ്പിച്ചത്​.
വിജയിക്കാതെ പോയ തമാശയായിരുന്നു അ​തെന്നും ഈ വിഷയത്തിൽ ഇസ്രായേലി​ൻറ അഭിപ്രായങ്ങൾ പറയാൻ ചുമതലപ്പെട്ട ആളല്ല ഷരോൺ അൽറോയെന്നും അധികൃതർ അറിയിച്ചു.
70 വർഷത്തെ യുദ്ധത്തിൽ മരിച്ചവരേക്കാൾ കൂടുതൽ യു എ ഇയുമായുള്ള രണ്ടാഴ്​ചത്തെ സമാധാന കരാറിനിടെ മരണപ്പെട്ടു എന്നായിരുന്നു പ്രസ്​തവാന. കൊവിഡ്​ വ്യാപകമായതിനെ തുടർന്ന്​ ഇസ്രയേലിലെ ബെൻഗുരിയോൺ വിമാനത്താവളം അടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രസ്​താവന.

By Divya