Thu. Mar 28th, 2024
pk kunjalikutty
മലപ്പുറം: ​

സീറ്റുകളുടെ കാര്യത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നും എൽ ഡി എഫിലുള്ളത്ര പ്രശ്​നങ്ങൾ യു ഡി എഫിലില്ലെന്നും മുസ്​ലിം ലീഗ്​ ദേശീയ ജനറൽ​സെക്രെട്ടറി കുഞ്ഞാലിക്കുട്ടി എം പി. മലപ്പുറത്ത്​ ലീഗ്​ വനിത ജനപ്രതിനികൾക്ക്​ നൽകിയ സ്വീകരണത്തിന്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിത സ്ഥാനാർത്ഥികളുണ്ടാവുമോ എന്ന്​ ഇപ്പോൾ പറയാനാകില്ല. യു ഡി എഫി​ന്റെ വിഭജന ചർച്ചകൾ അനൗദ്യോഗികമായി പുരോഗമിക്കുകയാണ്​. ഘടകകക്ഷികളുമായുള്ള ചർച്ച നല്ല പുരോഗതിയാണുള്ളത്​. ഔദ്യോഗികമായ യോഗം കൂടി ചേർന്നാൽ സീറ്റ് വിഭജനത്തിൽ അന്തിമ രൂപമാകും.

By Divya