Fri. Mar 29th, 2024
സംസ്ഥാനത്ത് ഭാരത് ബയോടെക്കിന്റെ കൊവാക്സീൻ ഇന്ന് എത്തും
ന്യൂയോർക്ക്:

അമേരിക്കയിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ജോൺസൺ & ജോൺസൺ കമ്പനിയുടെ കൊവിഡ് വാക്സീന് 72% ഫലപ്രാപ്തിയെന്ന് കമ്പനി. എന്നാൽ ആഗോളവ്യാപകമായി നടത്തിയ പരീക്ഷണങ്ങളിൽ വാക്സീന് 66% ഫലപ്രാപ്തി മാത്രമാണ് ലഭിച്ചത്. ജനിതകമാറ്റം വന്ന വിവിധതരം കൊറോണവൈറസുകളിൽ പരീക്ഷിച്ചപ്പോഴാണ് ജോൺസൺ & ജോൺസണിന്‍റെ ഫലപ്രാപ്തി ഈ അളവിൽ ലഭിച്ചതെന്നാണ് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. മറ്റ് വാക്സിനുകളെ അപേക്ഷിച്ച് ഈ വാക്സീന്‍റെ ഗുണം, ഇത് സിംഗിൾ ഡോസാണെന്നതാണ്.
അമേരിക്കയ്ക്ക് പുറത്ത് 44,000 സന്നദ്ധപ്രവർത്തകരിലാണ് വാക്സീൻ പരീക്ഷണം നടത്തിയത്. അതിൽ വൈറസിന്‍റെ പല വകഭേദം കണ്ടെത്തിയ മേഖലകളിലാണ് പരീക്ഷണം നടന്നത്. ലാറ്റിനമേരിക്കയിൽ 66% മാത്രമായിരുന്നു വാക്സീന്‍റെ ഫലപ്രാപ്തി. നോവൽ കൊറോണവൈറസിന്‍റെ മറ്റൊരു പുതിയ ജനിതകവകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ 57% മാത്രമായിരുന്നു വൈറസിന്‍റെ ഫലപ്രാപ്തി

By Divya