Fri. Apr 19th, 2024

ഇന്ത്യൻ സാമ്പത്തികരംഗം വലിയൊരു പ്രതിസന്ധിയിലാണ്. ഒരു പക്ഷേ ആർബിഐയുടെ കരുതൽ സ്വർണം പണയം വയ്ക്കേണ്ടി വന്ന 1991 നെക്കാൾ വലിയ പ്രതിസന്ധിയിൽ. നോട്ടുനിരോധനവും ചരക്ക്, സേവനനികുതി ഏർപ്പെടുത്തിയതിലെ വമ്പൻ പാളിച്ചകളും കൊവിഡും തകർത്തെറിഞ്ഞ രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക രംഗം മോദി സർക്കാർ വീണ്ടും എങ്ങനെ ചലിപ്പിക്കും എന്നതിന്റെ രൂപരേഖയായിരിക്കും 2021 ലെ ബജറ്റ്. അതുകൊണ്ടുതന്നെ, ഈ ബജറ്റ് കഴിഞ്ഞ വർഷങ്ങളിലെ
ബജറ്റുകളെക്കാൾ തീർത്തും വ്യത്യസ്തമായിരിക്കും എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെടുന്നത്.

നിർജീവമായി കിടക്കുന്ന സാമ്പത്തികരംഗത്തിന്, ജീവൻ വയ്പ്പിക്കണമെങ്കിൽ ആഭ്യന്തര ഉപഭോഗം കൂട്ടുന്നതിന്ഊന്നൽ കൊടുക്കുക, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, നിക്ഷേപങ്ങൾ വലിയ തോതിൽ വ്യവസായ മേഖലയിലേക്ക്ആകർഷിക്കുക, വായ്പാ വരൾച്ച അവസാനിപ്പിക്കാനുള്ള നടപടി ഉണ്ടാവുക, നാണയപ്പെരുപ്പം സൃഷ്ടിക്കാതെ കേന്ദ്രസർക്കാർ കൂടുതൽ പണം ചെലവഴിക്കുന്നതിനുള്ള മാർഗങ്ങൾ തുറക്കുക എന്നീ അഞ്ചു മാർഗങ്ങളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും ഇതിനു സഹായമാകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടാകേണ്ടതെന്നുമാണ് പ്രമുഖ ധനശാസ്ത്രജ്ഞൻമാർ പറയുന്നത്.

By Divya