Thu. Apr 25th, 2024
ന്യൂഡൽഹി:

ചെ​ങ്കോട്ടയിൽ പതാക ഉയർത്തിയത്​ ഗായകനും നടനുമായ ദീപ്​ സിദ്ധുവിന്‍റെ അനുയായികളെന്ന്​ കർഷക സംഘടനകൾ. ഭാരതീയ കിസാൻ യൂണിയന്‍റെ ഹരിയാന ഘടകത്തിന്‍റെ പ്രസിഡന്‍റായ ഗുർനാം സിങ്ങാണ്​ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്​. സിദ്ധു കർഷകരെ തെറ്റിദ്ധരിപ്പിച്ച്​ അക്രമത്തിലേക്ക്​ നയിച്ചുവെന്ന്​ അദ്ദേഹം പറഞ്ഞു.

ദീപക്​ സിദ്ധുവും അദ്ദേഹത്തിന്‍റെ അനുയായിയുമാണ്​ സമരത്തിനിടെ പ്രശ്​നമുണ്ടാക്കിയതെന്ന്​ യോഗേന്ദ്ര യാദവും പറഞ്ഞു.ചെ​ങ്കോട്ടയിലുണ്ടായ സംഭവങ്ങൾ നാണേക്കടുണ്ടാക്കുന്നതാണ്​. സമരത്തിന്‍റെ തുടക്കത്തിൽ സിദ്ധു ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്നലെ നടന്ന സംഭവങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന്​ അദ്ദേഹത്തിന്​ ഒളിച്ചോടാനാവില്ല. ചെ​ങ്കോട്ടയിലെ അക്രമത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

By Divya