സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് ജാമ്യം

ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഹെെക്കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. സ്വര്‍ണ്ണക്കടത്തിലെ കസ്റ്റംസ് കേസില്‍ ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

0
111
Reading Time: < 1 minute

കൊച്ചി:

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം ലഭിച്ചു.സ്വര്‍ണ്ണക്കടത്തിലെ കസ്റ്റംസ് കേസില്‍ ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ഹെെക്കോടതി ജാമ്യം അനുവദിച്ചത്.

കള്ളപ്പണക്കേസില്‍ അറസ്റ്റിലായി 89-ാം ദിവസമാണ് ജാമ്യം.ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്.

കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ഒക്ടോബര്‍ 28നാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.

കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം കിട്ടിയെങ്കിലും മറ്റ് കേസുകള്‍ ഉള്ളതിനാല്‍ ശിവശങ്കറിന് പുറത്തിറങ്ങാനാവില്ല. ഡോളര്‍ക്കടത്ത് കേസിലും ജാമ്യം ലഭിച്ചാല്‍ പുറത്തിറങ്ങാം.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി രാവിലെയാണ് ജാമ്യം അനുവദിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കറിനെതിരെ ഇഡി ചുമത്തിയ  കള്ളപ്പണ കേസില്‍ ഹെെക്കോടതി ജാമ്യം നല്‍കിയത്.

നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോതി ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു കള്ളപ്പണക്കേസില്‍ ജാമ്യം നല്‍കണമെന്ന അപ്പീലുമായി ശിവശങ്കര്‍ ഹെെക്കോടതിയെ സമീപിച്ചത്. വിശദമായ വാദപ്രതിവാദം തന്നെയായിരുന്നു ഹെെക്കോടതിയില്‍ നടന്നത്.

 

Advertisement