തൃശൂർ
നെഞ്ചുവേദനയെ തുടർന്ന് മരണത്തോട് മല്ലിട്ട മധ്യവയസ്കയെ വാരിയെടുത്ത് റെയിൽവേ സുരക്ഷ സേനാംഗം ഓമനക്കുട്ടൻ. തിങ്കളാഴ്ച രാവിലെ 8.15ന് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്ന ജനശതാബ്ദി ട്രെയിനിൽ വടകര സ്വദേശിനിയായ അനിതയ്കാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ബന്ധുകൾ റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു.’മെഡിക്കൽ അറ്റൻഷൻ’ അറിയിപ്പ് ലഭിച്ച ഓമനക്കുട്ടൻ അടക്കമുള്ള ആർപിഎഫ് സംഘം തൃശൂരിലെത്തി. ഓമനക്കുട്ടൻ അനിതയെ കൈയിലെടുത്ത് പ്ലാറ്റ്ഫോമിലിറങ്ങി ഓടി. ഉടൻ ടൗണിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അനിത വിശദപരിശോധനക്ക് ശേഷം വൈകീട്ട് നാലോടെ നാട്ടിലേക്ക് തിരികെ അയച്ചു.
https://youtu.be/2baiElss6GQ