Mon. Dec 23rd, 2024
ന്യൂദല്‍ഹി:

ആമസോണ്‍ പ്രൈം വെബ്‌സീരിസ് താണ്ഡവിനെതിരെ ബി.ജെ.പി നടത്തുന്ന നീക്കത്തിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. സിരീസിനെതിരെ ബി ജെ പിയുടെ പരാതികള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ നിന്ന് വിശദീകരണം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.ആമസോണ്‍ പ്രൈമില്‍ ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് വാര്‍ത്താ പ്രക്ഷേപണമന്ത്രിക്ക് ബി ജെ പി പരാതി നല്‍കിയിരുന്നത്. താണ്ഡവില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.

By Divya