Fri. Mar 29th, 2024
ദില്ലി:

മാർച്ചിനുശേഷം ആദ്യമായി രാജ്യത്തേക്കുളള ഇറക്കുമതി പോസിറ്റീവ് ട്രെൻഡിലേക്ക് എത്തി, ഇതോടെ വ്യാപാര കമ്മി ഡിസംബറിൽ 25 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 15.44 ബില്യൺ ഡോളറിലേക്കും ഉയർന്നു. 2020 നവംബർ മാസത്തെ 9.87 ബില്യൺ ഡോളറിൽ നിന്നാണ് ഉയർന്ന നിരക്കിലേക്ക് നീങ്ങിയത്. ഇറക്കുമതി 7.56 ശതമാനം ഉയർന്ന് 42.59 ബില്യൺ ഡോളറിലെത്തി. മുൻ വർഷം സമാനകാലയളിൽ ഇത് 39.59 ബില്യൺ ഡോളറായിരുന്നു.കയറ്റുമതി രംഗത്ത് ഡിസംബറിൽ 0.14 ശതമാനത്തിന്റെ വളർച്ചയുണ്ടായി. 2020 ൽ വിപുലീകരണം കാണിക്കുന്ന മൂന്നാമത്തെ മാസമാണ് ഡിസംബർ. കയറ്റുമതി രം​ഗത്തെ നേട്ടം സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം വർധിപ്പിക്കുന്നത്.

By Divya