മസ്കറ്റ്:
ഒമാൻ എയർ മസ്കത്തിൽനിന്ന് കൊച്ചിയിലേക്ക് ഒരു സർവീസ് കൂടി തുടങ്ങും. മൊത്തം 25 ഇടങ്ങളിലേക്ക് ജനുവരിയിൽ പുതിയ സർവിസുകൾ തുടങ്ങുമെന്ന് ദേശീയവിമാനക്കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു. മസ്കത്തിൽ നിന്ന് ദോഹയിലേക്കുള്ള പ്രതിവാര വിമാനങ്ങൾ രണ്ടിൽനിന്ന് നാലായി ഉയർത്തും. ദുബൈയിലേക്കുള്ളത് മൂന്നിൽ നിന്ന് അഞ്ചായും ലണ്ടനിലേക്കുള്ളത് രണ്ടിൽനിന്ന് മൂന്നായും വർദ്ധിപ്പിക്കും.
കൊച്ചിക്കു പുറമെ മുംബൈ, കൈറോ, ഡൽഹി, ഹൈദരാബാദ്, ഇസ്ലാമാബാദ്, ലാഹോർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും കൂടെ ആരംഭിക്കും. എല്ലാവിധ കൊവിഡ് സുരക്ഷാനടപടിക്രമങ്ങളും പാലിച്ചാണ് സർവീസുകൾ നടത്തുന്നതെന്ന് ഒമാൻ എയർ അറിയിച്ചു.