Tue. Apr 23rd, 2024

റിയാദ്: നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ ലോകം ഉറ്റുനോക്കുന്ന 41-ാമത് ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി അറേബ്യയിലെ അല്‍ ഉലയിലേക്ക് പുറപ്പെട്ടതായി വിവിധ ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൗദിയില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സല്‍മാന്‍ രാജാവ് ഖത്തര്‍ അമീറിനെ ക്ഷണിച്ചിരുന്നു. ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളും നയതന്ത്ര ഉദ്യോഗസ്ഥരും സൗദിയില്‍ ഉച്ചകോടിയില്‍ പങ്കെടുക്കും

By Divya