Thu. Apr 25th, 2024

ഫാസ്ടാഗിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ അക്കൗണ്ടിലെ ബാലൻസ് തുക കൂടി അറിയാനുള്ള സംവിധാനം ലഭ്യമാക്കിയെന്നു ദേശീയപാത അതോറിട്ടി(എൻ എച്ച് എ ഐ). രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ചുങ്കപ്പിരിവ് കൂടുതൽ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും അതോറിട്ടി വിശദീകരിച്ചു. മൈ ഫാസ്ടാഗ് ആപ് എന്ന മൊബൈൽ ആപ്ലിക്കേഷനിൽ ചെക്ക് ബാലൻസ് സ്റ്റേറ്റസ് എന്ന പുതിയ സൗകര്യമാണ് എൻ എച്ച് എ ഐ അവതരിപ്പിച്ചത്. വാഹന നമ്പർ നൽകിയാൽ ഉടൻ നിലവിലെ അക്കൗണ്ട് ബാലൻസ് ലഭ്യമാവുന്ന വിധത്തിലാണ് ഇതിന്റെ ക്രമീകരണം.