Fri. Apr 19th, 2024
Car driver hits Road worker in wayanad

വയനാട്:

വയനാട് എടവകയില്‍ റോഡ് പണിക്കെത്തിയ തൊഴിലാളിയോട് കാര്‍ ഡ്രെെവറുടെ ക്രൂരത. വരിതെറ്റിച്ചെത്തിയത് ചോദ്യം ചെയ്തതിന് കാറുകൊണ്ട് ഇടിച്ചിട്ടു. തുടർന്ന് കാറിന്റെ ബോണറ്റിൽ 70 മീറ്ററോളം തൊഴിലാളിയെ വലിച്ചുകൊണ്ടുപോയി.

സംഭവവുമായി ബന്ധപ്പെട്ട് കല്ലാച്ചി സ്വദേശി എടിയേരിക്കണ്ടി മുഹമ്മദ് അഷ്‌ക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാളേരി സ്വദേശി രജീഷിനെയാണ് കാർ ഇടിപ്പിച്ചത്.

റോഡ് പണി നടക്കുന്നതിനാല്‍ എടവക മൂളിത്തോട് അയിലിമൂലം  റോഡിലൂടെ വാഹനങ്ങള്‍ ഒരു വരിയായിരുന്നു കടത്തിവിട്ടിരുന്നത്. എന്നാല്‍, ഇത് ലംഘിച്ചുകൊണ്ട്  കാറുമായി അതിവേഗം കടന്നുവന്ന മുഹമ്മദ് അഷ്‌ക്കറിനെ തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.

ആദ്യം ഇദ്ദേഹത്തെ ഇടിച്ച് വീഴ്ത്തിയ ശേഷം ബോണറ്റിലൂടെ വലിച്ച് കൊണ്ടുപോകുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ മാനന്തവാടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാള്‍ക്കെതിരെ വലിയ രീതിയില്‍ ഉള്ള പ്രതിഷേധങ്ങള്‍ ആണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. വധശ്രമത്തിന് കേസ് എടുക്കണം. വണ്ടി പിടിച്ചെടുക്കുക,ലൈസൻസ് കട്ട്‌ ചെയ്യണം ഇത്തരക്കാര്‍ക്കെതിരെ ശകതമായ നടപടിയെടുക്കണം എന്നീ ആവശ്യങ്ങള്‍ ആണ് ഉയരുന്നത്.

https://www.youtube.com/watch?v=kv4wJgmhuac

 

By Binsha Das

Digital Journalist at Woke Malayalam