പത്തനംതിട്ട:
പത്തനംതിട്ട റാന്നിയിൽ ഗർഭിണിയായ പശുവിനോട് കൊടും ക്രൂരത. സാമൂഹിക വിരുദ്ധര്‍ മരത്തില്‍ ചേര്‍ത്ത് പശുവിനെ കുരുക്കിട്ട് കൊന്നു. ഇടമുറി പൊന്നമ്പാറ കിഴക്കേചരുവില് സുന്ദരേശന്റെ എട്ടുമാസം ഗര്‍ഭമുള്ള പശുവിനെയാണ് കൊന്നത്.
രാത്രിയിൽ പശുവിനെ വീടിന് സമീപത്തെ റബര്‍ മരത്തിലാണ് കെട്ടിയിരുന്നത്. തുടർന്ന് രാവിലെ വീട്ടുകാര്‍ നോക്കുമ്പോള്‍ പശുവിനെ ചത്ത നിലയില്‍ കാണുകയായിരുന്നു. കയറുപയോഗിച്ച് വീട്ടുകാര്‍ കെട്ടിയതു കൂടാതെ കുരുക്കിട്ട് മറ്റൊരു മരത്തിലേക്ക് വലിച്ചു കെട്ടി ചലിക്കാനാവാത്ത നിലയിലായിരുന്നു പശു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പെരുനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.youtube.com/watch?v=-_cNSnWlReg