തിരുവനന്തപുരം:
സന്ദര്‍ശകര്‍ക്ക് സ്വപ്ന സുരേഷിനെ കാണാന്‍ കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന് ജയില്‍വകുപ്പ്. കൊഫേപോസ പ്രതിയായതിനാല്‍ ഇതുവരെ കസ്റ്റംസ് പ്രതിനിധികളും സ്വപ്നയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍, കൊഫോപോസ നിയമ പ്രകാരം കൂടിക്കാഴ്ചയ്ക്ക് അന്വേഷണ ഏജന്‍സികളുടെ അനുമതി വേണമെന്ന് പറയുന്നില്ല ജയില്‍ വകുപ്പ് വ്യക്തമാക്കുന്നത്.
ഇന്നലെ സ്വപ്ന സുരേഷിന്റെ ബന്ധുക്കള്‍ വന്നപ്പോള്‍ ഒപ്പമെത്തിയെ കസ്റ്റംസ് പ്രതിനിധികളെ ജയില്‍ വകുപ്പ് മടക്കിയയിച്ചിരുന്നു.
അതേസമയം, കേസ് അട്ടിമറിക്കാനുള്ള നീക്കമായാണ് കസ്റ്റംസ് ജയില്‍ വകുപ്പിന്റെ നിലപാടിനെ കാണുന്നത്. വിലക്കിനെതിരെ കസ്റ്റംസ് ഹെെക്കോടതിയെ സമീപിക്കും
ഒക്ടോബര്‍ 14നാണ് കൊഫേപോസ ചുമത്തപ്പെട്ട് സ്വപ്ന സുരേഷ് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് എത്തുന്നത്. മറ്റൊരു പ്രതിയാ സന്ദീപ് പൂജപ്പുര സെന്‍ട്രല്‍ ജയിലേക്കും എത്തി.
അതിന് ശേഷം ആഴ്ചയില്‍ ഒരു ദിവസമാണ് സ്വപ്നയെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നത്. സന്ദര്‍ശകര്‍ക്കൊപ്പം ജയില്‍ വകുപ്പിന്റെ ഒരു പ്രതിനിധിയും ഒപ്പം തന്നെ കസ്റ്റംസിന്റെ ഒരു പ്രതിനിധിയും ഉണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ മാത്രമായിരുന്നു കൂടിക്കാഴ്ച നടന്നിരുന്നത്.
എന്നാല്‍, ഇത് തെറ്റായ ഒരു കീഴ്വഴക്കമായിരുന്നു എന്ന് കാണിച്ച് രണ്ട് ദിവസം മുമ്പ് ജയില്‍ ഡിജിപി ഋഷിരാജ് സിങ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതില്‍ പറയുന്നത് 1974ല്‍ ആണ് കൊഫേപോസ നിയമം ഇന്ത്യയില്‍ വരുന്നത്.
1975ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു അനുബന്ധ നിയമം പാസ്സാക്കിയിരുന്നു.അതില്‍ എവിടെയും കൂടിക്കാഴ്ചയ്ക്ക് അന്വേഷണ ഏജന്‍സികളുടെ അനുമതി വേണമെന്നേ സാന്നിധ്യം വേണമെന്നോ പറയുന്നില്ല. സാധാരണ ജയില്‍ ചട്ട പ്രകാരമുള്ള കൂടിക്കാഴ്ച നടത്താം. ജയില്‍ വകുപ്പിന്റെനിയമം അനുസരിച്ച് കസ്റ്റംസിനെ അനുവദിക്കേണ്ട സാഹചര്യമില്ലായെന്നാണ് ജയില്‍ വകുപ്പ് വ്യക്തമാക്കിയത്.