Wed. Apr 24th, 2024
തിരുവനന്തപുരം

സംസ്ഥാനത്ത്   കൊവിഡ് വാക്‌സിന്‍  വിതരണം സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഒറ്റയാളില്‍ നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

വാക്സിന്‍ എത്ര കണ്ട് ലഭ്യമാകുമെന്ന് അറിയില്ല. എന്നാല്‍ കേരളത്തില്‍ വാക്സിന്‍ നല്‍കുന്നത് തികച്ചും സൗജന്യമായിരിക്കും. നിലവിലെ സാഹചര്യത്തില്‍ എത്ര ആളുകൾക്കുള്ള വാക്സിൻ കേന്ദ്രത്തിൽനിന്ന് കിട്ടുമെന്ന് അറിയില്ല. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്നത് ആശ്വാസകരമായ കാര്യമാണ്.

കൊവിഡ് മരണനിരക്കിൽ അൽപം വർധനവുണ്ട്, മുപ്പതോളം മരണം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളില്‍ താഴേക്കു വന്നിട്ടുണ്ട്. ഇത് ആശ്വാസകരമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് രോഗവ്യാപനത്തിനിടയാക്കിയില്ലെങ്കില്‍  ഈ നില തുടരുമെന്നു പ്രതീക്ഷിക്കാം. എന്നാല്‍  ജാഗ്രതയിൽ വീഴ്ച വരുത്തിയാൽ സ്ഥതിഗതികൾ മോശമാകുമെന്ന് അദ്ദേഹം മുന്നരിയിപ്പു നല്‍കി.