സ്വപ്നയെ ജയിലില്‍ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല

ആരോപണം ഉന്നയിച്ചില്ലെന്നും അഭിഭാഷകന്‍ നല്‍കിയ രേഖയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് സ്വപ്ന പറഞ്ഞതായാണ് റിപ്പോർട്ട്.

0
77
Reading Time: < 1 minute

 

കൊച്ചി:

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡിഐജിയുെട റിപ്പോര്‍ട്ട്. സ്വപ്നയുടെ പരാതിയില്‍ കഴമ്പില്ലെന്നും പരസ്പര വിരുദ്ധമായാണ് സ്വപ്ന പല കാര്യങ്ങൾ പറയുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോപണം ഉന്നയിച്ചില്ലെന്നും അഭിഭാഷകന്‍ നല്‍കിയ രേഖയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് സ്വപ്ന പറഞ്ഞതായാണ് റിപ്പോർട്ട്.

സ്വര്‍ണ്ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച്  ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണത്തിലാണ് ജയില്‍ വകുപ്പ് അന്വേഷണം നടത്തിയത്. എറണാകുളത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് സ്വപ്ന നേരത്തെ  ഈ പരാതി ഉന്നയിച്ചത്.

Advertisement