Thu. Apr 25th, 2024
local body election second round starts
എറണാകുളം:

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേതിന് സമാനമായി ഇന്നും അതിരാവിലെ വോട്ടർമാരുടെ നീണ്ട ക്യൂവാണ് ബൂത്തുകൾക്ക് മുന്നിൽ കാണാനാവുന്നത്.

കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ 99 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. 457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്.

മൂന്ന് മണിക്ക് ശേഷം കൊവിഡ്  സ്ഥിരീകരിച്ചവർക്ക് പി പി ഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. മികച്ച പോളിംഗ് തന്നെയാണ് ഈ ആദ്യ രണ്ട് മണിക്കൂറിൽ രേഖപ്പെടുത്തിയത്.

ഇലക്ഷൻ കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വയനാടാണ്  പോളിംഗ് ഏറ്റവും മുന്നിൽ 22 ശതമാനം.  തൊട്ടുപിന്നിൽ കോട്ടയമാണ് 20 ശതമാനം. ഏറ്റവും പിന്നിൽ കൊച്ചി കോർപറേഷനാണ് 14 ശതമാനം.

തൃശൂർ വടക്കാഞ്ചേരിയിൽ തദ്ദേശ വകുപ്പ് മന്ത്രി എസി മൊയ്‌ദീൻ നേരത്തെ വോട്ട് ചെയ്തുവെന്ന് ആരോപണം.  6.55ന് വോട്ട് ചെയ്തുവെന്നാണ് ആരോപണം. അനിൽ അക്കര എംഎൽഎ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് അറിയിച്ചു.

പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ മൂന്ന് തവണ യന്ത്രം തകരാറിലായി പോളിങ്ങ് മുടങ്ങി. നാട്ടുകാർ പോളിംഗ് ബൂത്തിന് മുന്നിൽ പ്രതിഷേധിച്ചു.

https://www.youtube.com/watch?v=2y89F8sw-1U

By Arya MR