സ്വപ്നയെ ചോദ്യം ചെയ്യാന്‍ ക്രെെംബ്രാഞ്ചിന് അനുമതി നിഷേധിച്ച് കസ്റ്റംസ്

അനുമതി അപേക്ഷയില്‍ വളരെ വെെകിയാണ് കസ്റ്റംസ് മറുപടി നല്‍കിയത്.

0
152
Reading Time: < 1 minute

തിരുവനന്തപുരം:

ജയിലില്‍ നിന്ന് സ്വപ്ന സുരേഷിന്‍റേതായി പുറത്തുവന്ന ശബ്ദരേഖ അന്വേഷണവുമായി ബന്ധപ്പെട്ട്  ക്രെെംബ്രാഞ്ചിന്  സ്വപ്ന സുരേഷിനെ ഉടന്‍ ചോദ്യം ചെയ്യാനുള്ള അനുമതി നിഷേധിച്ച് കസ്റ്റംസ്. കസ്റ്റഡി കാലാവധി കഴിഞ്ഞ് കസ്റ്റംസ് നേരിട്ട് കോടതിയില്‍ നിന്ന് അനുമതി വാങ്ങണമെന്നും കസ്റ്റംസ് വ്യക്തമാക്കി.നിലവില്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ് സ്വപ്ന സുരേഷ്.

ക്രെെംബ്രാഞ്ച് അന്വേഷണത്തിന്‍റെ ഭാഗമായി ജയില്‍വകുപ്പാണ് കസ്റ്റംസിനോട് സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുമതി ചോദിച്ചത്. എന്നാല്‍, ഈ അനുമതി അപേക്ഷയില്‍ വളരെ വെെകിയാണ് കസ്റ്റംസ് മറുപടി നല്‍കിയിരിക്കുന്നത്. ഇന്ന് നല്‍കിയ മറുപടിയിലാണ് ക്രെെംബ്രാഞ്ചിന് അനുമതി നിഷേധിച്ചിരിക്കുന്നത്.

അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യുകയാണ്. സ്വര്‍ണ്ണക്കടത്തിന് പുറമെ ഡോളര്‍ കടത്തിലെ ഗൂഡാലോചനയെ കുറിച്ചാണ് കസ്റ്റംസ് ചോദിച്ചറിയുക. 1.90 ലക്ഷം ഡോളര്‍ കടത്തിയതില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.

നേരത്തെ, സ്വപ്ന സുരേഷ് നല്‍കിയ മൊഴി പകര്‍പ്പ് കസ്റ്റംസിന്‍റെ കെെയ്യിലുണ്ട്. 2019ല്‍ ഡോളര്‍ കടത്ത് നടത്തിയ യാത്രയില്‍ ശിവശങ്കര്‍ ഉണ്ടായിരുന്നു. മറ്റ് വിദേശ യാത്രകളിലും ശിവശങ്കര്‍ ഒപ്പമുണ്ടായിരുന്നതായി സ്വപ്ന മൊഴി നല്‍കിയിരുന്നു.

 

Advertisement