Customs to interrogate sivasankar swapna and sarith together
Picture Courtesy: Facebook; M Sivasankar, Swapna Suresh, Sarith
Reading Time: < 1 minute
കൊച്ചി:

സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇന്നലെ വൈകിട്ടാണ് ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലിൽ നിന്ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിലെത്തിച്ചത്. രാത്രിയോടെ സ്വപ്ന സുരേഷിനെയും സരിത്തിനെയും കസ്റ്റംസ് ഓഫീസിൽ എത്തിച്ചിരുന്നു. മൂന്ന് പേരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന.

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് കസ്റ്റംസ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ഈ ചോദ്യം ചെയ്യലിൽ നിന്ന് ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. അതേസമയം, സ്വപ്നയ്ക്കും സരിത്തിനും പിന്നാലെ കൊഫെപോസ ചുമത്തിയ കെടി റമീസ്, എഎം ജലാൽ, മുഹമ്മദ് ഷാഫി എന്നിവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം സരിത്തിനെയും ഇവിടേക്ക് കൊണ്ടുവരും.

Advertisement