Fri. Mar 29th, 2024
Fort Kochi
കൊച്ചി :

കൊച്ചിക്ക് പുതുവർഷ സമ്മാനമായി ഏഴു പദ്ധതികള്‍ നല്‍കാനൊരുങ്ങി കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്‍.  ടാറ്റ കനാല്‍ മുതല്‍ കെട്ടുവള്ളം പാലം വരെയുള്ള മറൈന്‍ഡ്രൈവ് വികസന പദ്ധതി, ഡച്ച് കൊട്ടാരത്തിന്‍റെ പ്രവേശന കവാടത്തിലെ ജോലികള്‍, ഫോര്‍ട്ടുകൊച്ചിയിലെ ഓപ്പണ്‍ എയര്‍ തിയറ്റര്‍, വാസ്‌കോഡ ഗാമ സ്‌ക്വയര്‍ നവീകരണം, സ്മാര്‍ട്ട് റോഡ്, 25 മറ്റു റോഡുകള്‍, പശ്ചിമ കൊച്ചിയിലെ 15 റോഡുകള്‍ എന്നിവയാണ് പദ്ധതികളെന്നു കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍) സിഇഒ. ജാഫര്‍ മാലിക് പറഞ്ഞു.

CSML CEO Jafar Malik
CSML CEO Jafar Malik, pic(c) ;New Indian express

ടാറ്റ കനാലിനും കെട്ടുവള്ളം പാലത്തിനുമിടയിലുള്ള മറൈന്‍ ഡ്രൈവില്‍ 7.85 കോടി രൂപയുടെ പ്രവൃത്തിയും മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലേക്കുള്ള പ്രവേശന കവാടത്തിൽ 1.2 കോടി രൂപയുടെ പ്രവൃത്തിയും 1.06 കോടി രൂപയുടെ ഓപ്പണ്‍ എയര്‍ തിയറ്ററുമാണ് പദ്ധതിയിലുള്ളത്. പദ്ധതികളുടെ സമയപരിധി 2020 മാര്‍ച്ചായിരുന്നെങ്കിലും കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2021 മാര്‍ച്ചിലേക്കു നീട്ടി. കോവിഡ് നിരവധി ജീവിതങ്ങളെ ബാധിച്ചതിനാല്‍, സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതികളുടെ സമയപരിധി കൂടുതല്‍ നീട്ടാന്‍ സാധ്യതയുണ്ട്.
എന്നാല്‍ ഷെഡ്യൂള്‍ അനുസരിച്ച് ജോലികള്‍ മുന്നേറുകയാണെന്നും 2021 മാര്‍ച്ചോടെ മിഷന്‍ പദ്ധതികളുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാർക്കറ്റ് നവീകരണം

എറണാകുളം മാർക്കറ്റ് നവീകരണത്തിന്റെ രണ്ടാം ഘട്ടമായി മാർക്കറ്റിൽ നിന്ന് റോഡിലേക്ക് ഒരു ആകാശ നടപ്പാത നിർമ്മിക്കും. ഇതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി പ്രതീക്ഷിക്കുന്നതായി കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡ് (സിഇഒ) പറഞ്ഞു.എറണാകുളം മാര്‍ക്കറ്റ് നവീകരണ ജോലികള്‍ ഫെബ്രുവരിയില്‍ തുടങ്ങും. രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 68 കോടി രൂപയുടേതാണ് പദ്ധതി. വ്യാപാരികളെ താത്കാലികമായി പുനരധിവസിപ്പിക്കുന്നതിനുള്ള സൗകര്യം ജനുവരിയില്‍ ഒരുക്കും. ഇതിനായി 4.9 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.

Ernakulam market
Ernakulam market, pic(c): Deccan Chronicle

പദ്ധതി പ്രകാരം, നിലവിലുള്ള സ്റ്റാളുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മാര്‍ക്കറ്റ് കോംപ്ലക്‌സ് നിര്‍മിക്കും. കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ (കെഎംടിഎ) നേതൃത്വത്തില്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട നയ രൂപവത്കരണവും പരിഗണിക്കുന്നുണ്ട്. സ്വന്തം സ്ഥലം പേ ആന്‍ഡ് പാര്‍ക്കിന് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍ക്കു മുന്നോട്ടുവരാം. ഈ സ്ഥലങ്ങളെല്ലാം ഉള്‍പ്പെടുത്തി ആപ് തയാറാക്കും. ഇതില്‍നിന്നുള്ള പാര്‍ക്കിംഗ് വരുമാനത്തിന്‍റെ ഒരു ഭാഗം കെഎംടിഎയ്ക്കു ലഭിക്കും. നിലവില്‍ പത്താം സ്ഥാനത്തുള്ള കൊച്ചി 2015 ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതികള്‍ക്കായി തിരിച്ചറിഞ്ഞ 100 നഗരങ്ങളില്‍ മികച്ച സ്ഥാനം നേടാന്‍ ഒരുങ്ങുകയാണ്.

വാക്കിംഗ് സ്ട്രീറ്റ്

നഗരത്തിലെ പി.ടി. ഉഷ റോഡില്‍ വിഭാവനം ചെയ്യുന്ന വാക്കിംഗ് സ്ട്രീറ്റ് പദ്ധതി കാല്‍നട യാത്രയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതിയാണ്. മാനവീയം റോഡിന്‍റെ മാതൃകയില്‍ ഇതു വികസിപ്പിക്കും. വൈകിട്ട് ആറു മുതല്‍ രാത്രി 12 വരെ ഇവിടെ സമയം ചെലവഴിക്കാം. ഈ സമയത്ത് വാഹന ഗതാഗതം നിരോധിക്കും.
സാംസ്‌കാരിക പരിപാടികളും ഈ സമയം അരങ്ങേറും. വാഹന ഗതാഗതം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയായി പരിമിതപ്പെടുത്തും. കൂടാതെ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് റോഡുകളിലെല്ലാം സൈക്കിള്‍ ട്രാക്കുകളുണ്ടാകും. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

സൈക്കിൾ ട്രാക്ക്

സ്‌മാർട്ട് മിഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്‌മാർട്ട് റോഡുകളിലെല്ലാം സൈക്കിൾ ട്രാക്കുകളുണ്ടാകും.സ്‌മാർട്ട് മിഷന്റെ നേതൃത്വത്തിലുള്ള പദ്ധതികളിൽ 75 ശതമാനം പദ്ധതികളും അന്തിമ ഘട്ടത്തിലാണ്. കൊവിഡ് മൂലമാണ് പദ്ധതി പൂർത്തീകരണം വൈകിയത്.

അത്യാധുനിക മാലിന്യ സംസ്‌ക്കരണ പ്ലാന്റ്

ഫോർട്ടുകൊച്ചിയിലെ കുന്നുംപുറത്ത് വിഭാവനം ചെയ്ത അത്യാധുനിക മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഒരു വിഭാഗത്തിന്റെ എതിർപ്പ് മൂലം നടപ്പാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു ജാഫര്‍ പറഞ്ഞു. 166 കോടിയുടെ പദ്ധതിയാണ്. എതിർപ്പ് തുടർന്നാൽ പദ്ധതി തുക പാഴാകും. വീടുകളില്‍ നിന്ന് മലിനജലം കനാലുകളിലേക്കും അഴുക്കുചാലുകളിലേക്കും ഒഴുക്കുന്നതിനെക്കുറിച്ചും അതുവഴി കായലുകളെ മലിനമാക്കുന്നതിനെക്കുറിച്ചും നിരവധി പരാതികള്‍ വരുന്നു.അതേസമയംതന്നെ അവിടെ പദ്ധതി നടപ്പിലാക്കുന്നതില്‍ പ്രദേശവാസികളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.