M Sivasankar approaches High court for bail
Pic Credits: Scroll.in; എം ശിവശങ്കർ
Reading Time: < 1 minute

 

കൊച്ചി:

തനിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണങ്ങള്‍ കളവാണെന്ന് ചൂണ്ടിക്കാട്ടി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിന് എതിരെയാണ് ഇപ്പോൾ ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കും.

അതേസമയം നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് തെളിവുണ്ടെന്നാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ ശിവശങ്കര്‍ വിളിച്ച ഉദ്യോഗസ്ഥന്റെ പേരോ വിവരങ്ങളോ ഹാജരാക്കാത്ത സാഹചര്യത്തിൽ ഇഡി തനിക്കെതിരെ കളവായ തെളിവുകള്‍ സൃഷ്ടിക്കുന്നു എന്ന ആരോപണവുമായാണ് ശിവശങ്കര്‍ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

Advertisement