Swapna suresh's Audio Clip new updates
Swapna Suresh
Reading Time: < 1 minute

തിരുവനന്തപുരം:

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്ന സ്വപ്ന സുരേഷിന്‍റെതായി പുറത്തുവന്ന ശബ്ദരേഖയില്‍ വീണ്ടും ട്വിസ്റ്റ്. ഇന്നലെ ശബ്ദം തന്‍റേതാണെന്നും എന്നാല്‍, എപ്പോള്‍ സംസാരിച്ചെന്നും ഓര്‍മ്മയില്ലെന്ന് പറഞ്ഞ സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ മാറിമറിഞ്ഞു. ആരോടെങ്കിലും അത്തരത്തില്‍ സംസാരിച്ചതായി വ്യക്തമല്ലെന്ന് സ്വപ്ന പറഞ്ഞതായാണ് ജയില്‍ ദക്ഷിണ മേഖല ഡിഐജി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സ്വപ്നയുടേതാണ് ശബ്ദമെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ജയില്‍ ഡിഐജി ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ശബ്ദത്തിന് സാമ്യമുണ്ടെന്ന് മാത്രമാണ് സ്വപ്നയുടെ മൊഴി. പക്ഷെ തന്‍റേത്  ആണെന്ന് ഉറപ്പില്ലെന്നും മൊഴിയിലുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തത് അട്ടക്കുളങ്ങര ജയിലില്‍ വെച്ച് അല്ലെന്ന് ഉറപ്പിച്ചാണ് ഡിഐജിയുടെ റിപ്പോര്‍ട്ട്. അട്ടക്കുളങ്ങര ഡയിലില്‍ വെച്ച് അഭിഭാഷകന്‍ സ്വപ്നയെ കണ്ടില്ലെന്നും റിപ്പോര്‍ട്ട്. ശബ്ദരേഖയുടെ ആധികാരികത കണ്ടെത്താന്‍ ഹെെടെക് സെല്‍ അന്വേഷിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജയില്‍വ കുപ്പ്.

അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയില്‍ കഴിയുന്ന കാലത്ത് മാനസികമായി സംഘര്‍ഷം നേരിട്ടിരുന്നു.ആരോടൊക്കെ എന്തൊക്കെ പറഞ്ഞുവെന്ന് ഓര്‍മയില്ലെന്നും സ്വപ്‌ന മൊഴി നല്‍കി. തിരുവനന്തപുരത്ത് എത്തിയതിനു ശേഷമാണ് അല്‍പമെങ്കിലും സ്വസ്ഥമായതെന്നാണ് സ്വപ്‌ന പറയുന്നത്. ഇക്കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട്.

പുറത്തുവന്ന സന്ദേശം സ്വപ്ന സുരേഷിന്‍റേത് തന്നെയെന്ന് സ്ഥിരീകരിച്ചുവെന്നായിരുന്നു ഡിഐജി ഇന്നലെ പറഞ്ഞിരുന്നത്.എന്നാല്‍, സ്വപ്നയുടെ ശബ്ദസന്ദേശം ചോര്‍ന്നത് അട്ടക്കുളങ്ങര ജയിലില്‍ നിന്നല്ലെന്ന് ഇന്നലെയും ദക്ഷിണമേഖല ഡിഐജി അജയകുമാർ അറിയിച്ചിരുന്നു. പുറത്തു തെളിവെടുപ്പിന് പോയപ്പോഴാകാം സംഭാഷണം റെക്കോര്‍ഡ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

 

Advertisement