K Surendran against CPM and Pinarayi Vijayan
കെ സുരേന്ദ്രന്‍, പിണറായി വിജയന്‍ (Picture Credits: Facebook)
Reading Time: < 1 minute

തിരുവനന്തപുരം:

സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ ആളുകൾ അടക്കം നിരവധി പേർ സന്ദർശിക്കുന്നു എന്ന തന്‍റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ആളുകളാണ് ശബ്ദരേഖ ജയിലിൽ നിന്ന് പുറത്തെത്തിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ശബ്ദരേഖ എങ്ങനെ പുറത്ത് വന്നു എന്ന് ജയിൽ ഡിജിപി മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വപ്നയെ ജയിലിൽ കണ്ടത് ആരൊക്കെയാണെന്നുള്ള വിവരം വ്യക്തമാക്കണം. ജയിലിലെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വിടണമെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിനോട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ജയിലിൽ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ ആളുകൾ അടക്കം നിരവധി പേർ സന്ദർശിച്ചിരുന്നെന്ന് ഇന്നലെയായിരുന്നു കെ സുരേന്ദ്രന്‍ ആരോപിച്ചത്. ഇത് അടിസ്ഥാനരഹിതമാണെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ്ങ് വ്യക്തമാക്കുകയും ചെയ്തിരുന്നു. അമ്മ, ഭര്‍ത്താവ്, മക്കള്‍, സഹോദരന്‍ എന്നിവരാണ് ഇതുവരെ സ്വപ്നയെ സന്ദര്‍ശിച്ചത്. ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിങ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സുരേന്ദ്രന്‍റെ ആരോപണം.

Advertisement