Mon. Dec 23rd, 2024

 

കൊച്ചി:

ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ ചോദ്യം ചെയ്യാനാണ് എറണാകുളം പ്രിൻസിപ്പൽ സെ‌ഷൻസ് കോടതി അനുമതി നൽകിയിരിക്കുന്നത്.

കോഴയിടപാടിനെക്കുറിച്ച് ശിവശങ്കർ അറിഞ്ഞിരുന്നതായി സ്വപ്ന വിജിലൻസിന് മൊഴി നൽകിയിരുന്നു. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ വിജിലൻസ് ലൈഫ് മിഷൻ കേസിൽ പ്രതി ചേർക്കുകയായിരുന്നു. കളളക്കടത്ത് ഇടപാട് ശിവശങ്ക‌ർ അറിഞ്ഞിരുന്നെന്ന് പ്രതികൾ ആവർത്തിക്കുകയാണെണെങ്കിൽ ശിവശങ്കറെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് നീക്കമെന്നാണ് സൂചന.

By Athira Sreekumar

Digital Journalist at Woke Malayalam